വർക്കല: വർക്കല ബി.ആർ.സി പരിധിയിലെ 69 വിദ്യാലയങ്ങളിലെ 57 ഭിന്നശേഷി കുട്ടികൾക്ക് സമഗ്ര ശിക്ഷകേരള സഹായ ഉപകരണങ്ങൾ അഡ്വ.വി. ജോയി എം.എൽ.എ വിതരണം ചെയ്തു. പഠന സഹായ ഉപകരണങ്ങളായ വീൽചെയർ, സർജിക്കൽ ഷൂ, ഫിസിയോ ബെഡ്, ഫിസിയോ ബാൾ, സ്റ്റാൻഡിംഗ് ഫ്രെയിം, ഫാൻ, വ്യത്യസ്തപഠന സഹായ സാമഗ്രികൾ എന്നിവയാണ് വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിതാ സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു. വർക്കല ബി.പി.സി. ദിനിൽ കെ.എസ്, ഭിന്നശേഷിമേഖലയുടെചാർജുള്ള ട്രെയ്നർ ശ്രീലേഖ എസ്. തുടങ്ങിയവർ സംസാരിച്ചു.