*വാഹന അപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിന്ന അംഗപരിമിതൻ മരിച്ചു*

കിളിമാനൂർ അടയമൺ സ്വദേശിയും ആറ്റിങ്ങൽ കോടതിയിലെ ജീവനക്കാരനുമായ  അടയമൺ പയ്യനാട് തൊടിയിൽ വീട്ടിൽ സുശീലൻ 54 ആണ് മരിച്ചത്. ആറ്റിങ്ങൽ കോടതിയിൽ ജോലി കിട്ടുന്നതിനു മുമ്പ് കിളിമാനൂർ ഭാഗത്ത് ലോട്ടറി വില്പന കാരനായിരുന്നു സുശീലൻ. മുച്ചക്ര വാഹനത്തിലാണ് സുശീലൻ സഞ്ചരിക്കുന്നത്. 
കഴിഞ്ഞ ആഴ്ച സുശീലൻ സഞ്ചരിച്ചിരുന്ന മുച്ചക്രവാഹനം അടയ മൺ യുപിസ്കൂൾ സമീപം വച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിച് ഗുരുതരമായി പരിക്കേറ്റിരുന്നു.
തുടർന്ന് മെഡിക്കൽ കോളേജ് ചികിത്സയിലിരിക്കെ ശനിയാഴ്ച മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ സുലജ
മക്കൾ സജി ലാൽ ,
സുജിലാൽ 
ആരോമൽ
മരുമകൾ മാളവിക.