അഞ്ചുതെങ്ങ് മുതലപ്പൊഴി കടലിൽ അകപ്പെട്ട യുവതിയെ സാഹസികമായി രക്ഷപ്പെടുത്തിയവരെ അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് അദരിച്ചു.
കോസ്റ്റൽ വാർഡൻ ജോജിയേയും രക്ഷപ്രവർത്തനങ്ങൾക്ക് സഹായിച്ച മത്സ്യതൊഴിലാളികളായ വിവിൻ ജോസഫ്, സ്റ്റെഫിൻ എന്നിവരേയുമാണ് കോസ്റ്റൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ എസ്.എച്ച്.ഒ കണ്ണൻ, എസ്.ഐ മുഹമ്മദ് താഹ എന്നിവരുടെ നേതൃത്വത്തിൽ ആദരിച്ചത്.
കഴിഞ്ഞ മാസം 19-ാം തിയതി വൈകുന്നേരതോടെയാണ് സംഭവം. പെരുമാതുറ മുതലപ്പൊഴി തറമുഖത്തിലെ പുളിമുട്ടിൽ നിന്നുമാണ് കഴക്കൂട്ടം സ്വദേശിനിയായ 24 കാരി കടലിലേയ്ക്ക് എടുത്ത് ചാടി ആത്മഹത്യ ശ്രമം നടത്തിയത്.
ഇതു കണ്ടു സമീപത്ത് നിന്ന മത്സ്യതൊഴിലാളിയായ യുവാക്കളും കോസ്റ്റൽ വാർഡനും ചേർന്ന് യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. കോസ്റ്റൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ എസ്.ഐന്മാരായ ജ്യോതി, കൃഷ്ണപ്രസാദ്, സി.പി.ഒ സ്വപ്ന ,എ.എസ്.ഐ റിയാസ് കോസ്റ്റൽ വാർഡന്മാരായ പ്രവീൺ, ലത എന്നിവർ പങ്കെടുത്തു