ആറ്റിങ്ങൽ: കൊടുമൺ ഭാഗത്തെ കോട്ടുമൽകൊണം കുളത്തിലാണ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. ഇതിന്റെ ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവ്വഹിച്ചു. മത്സ്യ കൃഷിക്കു വേണ്ടി ഷീബദിലീപ് പൊതുകുളം പാട്ടത്തിന് എടുത്തിരിക്കുകയാണ്. വൈസ് ചെയർമാൻ ജി.തുളസിധരൻ പിള്ള, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയ്ർപേഴ്സൺ എസ്.ഷീജ എന്നിവർ പങ്കെടുത്തു.