ദിലീപും പള്‍സറും തമ്മിലുള ബന്ധം കത്തില്‍ വ്യക്തമാകുന്നതായാണ് സൂചന. പള്‍സര്‍ സുനിയുടെ കൈയ്യക്ഷരത്തിന്റെ സാമ്ബിള്‍ ശേഖരിച്ചു. കത്തിന്റെ ആധികാരികത ഉറപ്പാക്കാന്‍ വേണ്ടിയാണ് ഇത്. വ്യാഴാഴ്ച ജയിലില്‍ എത്തിയാണ് അന്വേഷണ സംഘം സാമ്ബിള്‍ ശേഖരിച്ചത്. സാംപിള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.
പള്‍സറിന്റെ സഹ തടവുകാരനായ കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടില്‍ നിന്നാണ് കത്ത് കിട്ടിയത്. 2018 മെയ് 7നാണ് ജയിലില്‍ നിന്ന് പള്‍സര്‍ സുനി കത്ത് എഴുതിയത്. ചെയ്ത തെറ്റ് ഏറ്റ് പറഞ്ഞ് കോടതിയില്‍ മാപ്പിരക്കും എന്നാണ് കത്തില്‍ സുനി പറഞ്ഞിരുന്നത്. അഭിഭാഷകരെയും സാക്ഷികളെയും വിലക്ക് എടുത്താലും സത്യം മൂടിവെക്കാന്‍ ആകില്ല എന്നും കത്തില്‍ എഴുതിയിട്ടുണ്ട്.
കത്ത് ദിലീപിന് കൈമാറാന്‍ കഴിഞ്ഞിരുന്നില്ല. നടിയെ ആക്രമിച്ചതിന്റെ ഗൂഢാലോചനയിലെ നിര്‍ണായക തെളിവാകും കത്ത്. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് പള്‍സര്‍ സുനി. കേസില്‍ തുടരന്വേഷണം നടക്കുന്ന ഘട്ടത്തില്‍ ജാമ്യം നല്‍കാനാവില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം സുനിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.