പതിനാലുകാരൻ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് പതിനാല്കാരനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ചുഴലി ചെമ്പോത്ത് ആദിഷാണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനിലാണ് തൂങ്ങിമരിച്ചത്.

രാത്രി ഉറങ്ങാന്‍ കിടന്ന ആദിഷിനെ രാവിലെ ഉമ്മ വിളിക്കാൻ ചെല്ലുമ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്.

ചുഴലി ഗവ. ഹയര്‍ സെക്കന്‍ഡറി ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

മാതാപിതാക്കള്‍: ഷിബു, ധന്യ, സഹോദരന്‍: അഭിഷേക്.