വെഞ്ഞാറമൂട്• കാർപെന്റർ പണിയുടെ മറവിൽ തോക്കു നിർമിച്ച രണ്ടു പേർ അറസ്റ്റിൽ

വെഞ്ഞാറമൂട്• കാർപെന്റർ പണിയുടെ മറവിൽ തോക്കു നിർമിച്ച രണ്ടു പേർ അറസ്റ്റിൽ. വെമ്പായം അരശുംമൂട് മൂന്നാനക്കുഴിയിൽ എ.എസ്.മൻസിൽ അസിം (42), ആര്യനാട് ലാലി ഭവനിൽ സുരേന്ദ്രൻ (63) എന്നിവരാണ് അറസ്റ്റിലായത്. പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അരശുമുട്ടിലെ അസിമിന്റെ വീട് റെയ്ഡ് ചെയ്തപ്പോഴാണു തോക്കു നിർമാണം കണ്ടെത്തിയത്.ഗൺ പൗഡർ, 9 എംഎം പിസ്റ്റൾ, പഴയ റിവോൾവർ, 7.62 എംഎംഎസ്എൽആർ പോലുള്ള തോക്കുകളിൽ ഉപയോഗിക്കുന്നതുൾപ്പെടെയുള്ള സാധനങ്ങൾ പിടികൂടി. വ്യവസായിക അടിസ്ഥാനത്തിലാണോ നിർമാണം എന്നു കൂടുതൽ അന്വേഷണത്തിലേ അറിയാൻ കഴിയൂ എന്ന് പൊലീസ് പറഞ്ഞു.