തുടര്‍ച്ചയായ പരാജയങ്ങളാണ് ജഡേജയുടെ ഈ തീരുമാനത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. ഈ സീസണില്‍ എട്ട് മത്സരങ്ങള്‍ കളിച്ച ചെന്നൈയ്ക്ക് രണ്ടെണ്ണത്തില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. നാല് പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തുള്ള ചെന്നൈക്ക് ഇനി അവശേഷിക്കുന്ന ആറ് മത്സരങ്ങളിലും വിജയിച്ചാല്‍ മാത്രമേ പ്ളേഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ എങ്കിലും സാധിക്കുകയുള്ളൂ.
സീസണില്‍ ജഡേജ തീര്‍ത്തും നിറം മങ്ങിയതാണ് ചെന്നൈയുടെ നിലവിലെ മോശം പ്രകടനത്തിന് കാരണമെന്ന് കരുതുന്നവരും കുറവല്ല. ക്യാപ്ടന്‍സിയുടെ സമ്മര്‍ദ്ദം ജഡേജയുടെ പ്രകടനത്തെയും ബാധിച്ചെന്നാണ് വിദഗ്‌ദ്ധരുടെ അഭിപ്രായം. എന്നാല്‍ ജഡേജ ക്യാപ്ടന്‍ ആയിരുന്നപ്പോള്‍ പോലും പല നിര്‍ണായക തീരുമാനങ്ങളും എടുത്തിരുന്നതും ധോണി ആയിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്