പെരുമ്പാവൂരിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നിൽ ബൈക്കിടിച്ച് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ടു പേർ മരിച്ചു. പെരുമ്പാവൂർ ടൗൺ ബ്രാഞ്ച് സെക്രട്ടറി കെ.എസ് അജിത്ത് വളയൻചിറങ്ങര പി.വി പ്രിസ്റ്റേഴ്‌സ് ജീവനക്കാരൻ വിമൽ എന്നിവരാണ് മരിച്ചത്. ലോറിയിൽ മുന്നറിയിപ്പ് ലൈറ്റ് ഇല്ലാത്തതാണ് അപകട കാരണമെന്നാണ് പറയപ്പെടുന്നത്.