മൂന്നു പേർ അറസ്റ്റിൽ,സഞ്ജിത് വധത്തിൻ്റെ പ്രതികാരമാണ് കൊലപാതകമെന്നും എഡിജിപി

പാലക്കാട് സുബൈർ വധത്തിൽ മൂന്ന് ആർഎസ്എസ്  പ്രവർത്തകർ അറസ്റ്റിൽ. ശരവണൻ, അറുമുഖൻ, രമേശ് എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ രമേശ് സഞ്ജിത്തിൻ്റെ ഉറ്റ സുഹൃത്താണ്. കൊലപാതകത്തിന് സൂത്രധാരൻ രമേശ് ആണ്. ഇവരെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം ഗൂഢാലോചന അന്വേഷിക്കും. സുബൈറിനെ വധിക്കാൻ മുമ്പും പ്രതികൾ ശ്രമിച്ചിട്ടുണ്ടെന്ന് എഡിജിപി വിജയ് സാക്കറെ പറഞ്ഞു. അന്ന് പോലീസ് വാഹനം വന്നതിനാൽ ശ്രമം ഉപേക്ഷിച്ചു.സഞ്ജിത് വധത്തിൻ്റെ പ്രതികാരമാണ് കൊലപാതകമെന്നും എഡിജിപി പറഞ്ഞു.