ആറ്റിങ്ങൽ: കേരള സർക്കാർ കൃഷി വകുപ്പിന്റെ അഭിമുഖ്യത്തിൽ ആറ്റിങ്ങൽ കൃഷി ഓഫീസും, ആറ്റിങ്ങൽ നഗരസഭയും സംയുക്തമായി കൃഷി വിപണനമേള ആരംഭിച്ചു.ആറ്റിങ്ങൽ നഗരസഭയിൽ ആരംഭിച്ച വിപണനമേളയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ അഡ്വ. എസ് കുമാരി നിർവഹിച്ചു. പ്രദേശികമായി സംഭരിച്ച വിഷരഹിത പച്ചക്കറികളും , പഴവർഗങ്ങളുമാണ് വിപണി വഴി ജനങ്ങളിലേക്ക് എത്തിക്കുന്നത്. ഏപ്രിൽ 13 മുതൽ 16 വരെ ആറ്റിങ്ങൽ നഗരസഭ അങ്കണത്തിൽ സ്റ്റാൾ പ്രവർത്തിക്കും. പ്രസ്തുത ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ തുളസീധരൻപിള്ള, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ, നഗരസഭ സെകട്ടറി വിശ്വനാഥൻ,കൃഷി ഓഫീസർ പ്രമോദ് തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. നഗരസഭ കൗൺസിലർമാർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.