പൂച്ചകളുടെ കഴുത്തിനു മുകളിലാണ് ഈ രോഗം ആദ്യം പിടിപെടുന്നത്. മുഖത്ത് ചൊറിപോലെ പ്രത്യക്ഷപ്പെടുന്നവ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് പടരും. ഇത്തരം രോഗം ബാധിച്ച പൂച്ചകളോടുള്ള സമ്പർക്കം മനുഷ്യരിൽ ത്വഗ് രോഗമുൾപ്പെടെ ബാധിക്കുമെന്നാണ് വെറ്റിനറി ടോക്ടർമാർ നൽകുന്ന വിവരം. രോഗം ബാധിച്ച പൂച്ചകളിൽ വ്രണങ്ങൾ രൂപപ്പെട്ട് ആരോഗ്യം ക്ഷയിച്ച് ആഹാരവും വെള്ളവും കഴിക്കാതെ അവശനിലയിലാവുകയും ഒടുവിൽ ചത്ത് പോക്കുകയും ചെയ്യും. മെയിഞ്ച് രോഗം ഒരു പൂച്ചയിൽ നിന്നും മറ്റു പൂച്ചകളിലേയ്ക്ക് അതിവേഗം പടരും. വീടുകളിലെ മറ്റ് വളർത്തുമൃഗങ്ങൾക്കും മെയിഞ്ച് രോഗം ബാധിക്കും. മെയിഞ്ച് രോഗം ബാധിച്ച പൂച്ചകൾ കഴിച്ചശേഷമുള്ള ഭക്ഷണാവശിഷ്ടങ്ങൾ, അവയുടെ ശ്രവം, മുഖം ചൊറിയുമ്പോൾ പൊഴിഞ്ഞു വീഴുന്ന വ്രണത്തിന്റെ അംശങ്ങൾ എന്നിവ മനുഷ്യരിലും മറ്റ് മൃഗങ്ങളിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. 'മെയിഞ്ച് ' രോഗംബാധിച്ച പൂച്ചകളെ ചികിത്സിച്ച് ഭേദമാക്കാനാകുമെന്നാണ് വെറ്റിനറി ഡോക്ടർ വേണുഗോപാൽ നൽകുന്ന വിവരം