കാൺപൂർ സ്വദേശികളായ ദേവേന്ദ്ര സിംഗ് (24), വികാസ് സിംഗ് (21) എന്നിവരെയാണ് തിരുവനന്തപുരം സിറ്റി സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് എഗൈൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈം ടീം നടത്തിയ രഹസ്യ നീക്കത്തിനൊടുവിൽ പിടികൂടിയത്. എ.ടി.എമ്മുകളിൽ കയറി എ.ടി.എം മെഷീനുകളിൽ കൃത്രിമം നടത്തിയാണ് ഇവർ വൻതോതിൽ പണം തട്ടിയിരുന്നത്. ഇത്തരത്തിലുള്ള കവർച്ചകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അന്വേഷണം ഊർജിതമാക്കിയ പോലീസ് സംഘത്തിന് ഉത്തരേന്ത്യൻ തട്ടിപ്പുസംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്.
ഇവർ ആന്ധ്രാപ്രദേശിലെ വിജവാഡയിലാണെന്നുള്ള വിവരത്തെ തുടർന്ന് രഹസ്യമായി നീരിക്ഷിക്കുകയും കേരളത്തിലേക്ക് വരുന്നതായി സൂചന ലഭിച്ചതിനെത്തുടർന്ന് സ്പെഷ്യല്‍ ടീം കേരള അതിര്ത്തിയില്‍ ട്രെയിനുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഇവരെ കണ്ടെത്തുകയും ഇവരെ രഹസ്യമായി പിൻതുടരുകയും ചെയ്തു. കൊല്ലത്തിറങ്ങിയ കവർച്ച സംഘം കൊല്ലം ഈസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള എസ്.ബി.ഐ എ.ടി.എമ്മില്‍ കയറി കവർച്ച നടത്തുമ്പോഴാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ സഹായത്തോടെ തിരുവനന്തപുരം സിറ്റി സ്പെഷ്യല്‍ ടീം ഇവരെ പിടികൂടിയത്.
സിറ്റി പോലീസ് കമ്മീഷണർ ജി.സ്പർജൻകുമാറിന്റെ മേൽ നോട്ടത്തിൽഡി.സി.പി അങ്കിത് അശോകന്‍, നാര്ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഷീൻതറയിൽ, തിരുവനന്തപുരം സിറ്റി സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് എഗൈൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈം ടീം എസ്.ഐമാരായ അരുൺ കുമാർ, യശോധരൻ എ.എസ്.ഐ സാബു, എസ്.സി.പി. ഓ മാരായ മണികണ്ഠൻ, വിനോദ്. എസ്, സജികുമാർ, വിനോദ്, സി.പി.ഓ ഷിബു, സൈബര്‍ പോലീസ് സ്റ്റേഷന്‍ എ.എസ്.ഐ സുനില്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
#keralapolice