ഭാര്യ കമല, പേഴ്സണല്‍ അസിസ്റ്റന്റ് വി എം സുനീഷ് എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ട്. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ മറ്റാര്‍ക്കും ചുമതല നല്‍കിയിട്ടില്ല. മന്ത്രിസഭാ യോഗത്തില്‍ ഉള്‍പ്പെടെ ഓണ്‍ലൈനായി മുഖ്യമന്ത്രി പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ 27നാണ് അടുത്ത മന്ത്രിസഭാ യോഗം.
18 ദിവസം നീളുന്ന യാത്രയ്ക്ക് ശേഷം മെയ് പത്തിനോ പതിനൊന്നിനോ മടങ്ങിയെത്തിയേക്കും. ഈ കഴിഞ്ഞ ജനുവരിയിലും അദ്ദേഹം അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു.