പത്തനംതിട്ട• ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി വി.വസീഫിനെ തിരഞ്ഞെടുത്തു. പത്തനംതിട്ടയിൽ നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിലാണ് വസീഫിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. വി.കെ.സനോജ് സെക്രട്ടറി സ്ഥാനത്തു തുടരും. എസ്.ആർ.അരുൺ ബാബുവാണ് ട്രഷറർ. സംസ്ഥാന കമ്മിറ്റിയെ തീരുമാനിക്കുന്ന നടപടികൾ തുടരുന്നു.