*ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് വിവരാവകാശ വിഭാഗത്തിന്റെ ദേശീയ കോർഡിനേറ്ററായി മലയാളിയായ റമീസ് ഹുസൈൻ*

*നെടുമങ്ങാട് ,തൊളിക്കോട്  സ്വദേശി റമീസ് ഹുസൈനാണ് കേരളത്തിൽ നിന്നും ഈ സ്ഥാനത്തേക്ക് എത്തിയ മലയാളി*
ന്യൂ ഡൽഹി: ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് വിവരാവകാശ വിഭാഗ
ത്തിന്റെ ദേശീയ കോർഡിനേറ്ററായി മലയാളിയായ  റമീസ് ഹുസൈനെ യൂ
ത്ത് കോൺഗ്രസ്സ് ദേശിയ അധ്യക്ഷൻ ശ്രീനിവാസ് ബി. വിയും,
യൂത്ത് കോൺഗ്രസ്സ് ദേശീയ വിവരാവകാശ വിഭാഗം ചെയർമാൻ ഡോ. അനിൽ മീണയും ചേർന്ന് നിയമിച്ചു.
 തിരുവനന്തപുരം നെടുമങ്ങാട് ,തൊളിക്കോട്  സ്വദേശി റമീസ് ഹുസൈനാണ് കേരളത്തിൽ നിന്നും ഈ സ്ഥാനത്തേക്ക് എത്തിയ മലയാളി.
നിലവിൽ റമീസ് ഹുസൈൻ തിരുവനന്തപുരം യൂത്ത് കോൺഗ്രസ്സ്
ജില്ലാ ജനറൽ സെക്രട്ടറി കൂടിയാണ്.