തട്ടത്തുമല, നെടുമ്പാറ, അംഗൻവാടിക്ക് സമീപം അംഗൻവാടിയിൽ നിന്നും കുട്ടിയെ വിളിക്കാൻ പോയ യുവതിയുടെ മാല പിടിച്ചു പറിച്ച രണ്ടുപേരെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. 24.4.2022 തീയതി മാല പിടിച്ചുപറിച്ച ശേഷം ബൈക്കിൽ രക്ഷപ്പെട്ട പ്രതികളായ അനസ് (25), പുത്തൻവീട്,അടിവാരം, പുതുപ്പാടി, കോഴിക്കോട്, അനസ്സ് ( 34) ഇടമല വീട്, വിളപ്പിൽശാഖ, വിളപ്പിൽ വില്ലേജ് ( ഹസ്സീന മനസ്സിൽ, അരുവിക്കര, നെടുമങ്ങാട്) എന്നിവർ മടത്തറ ഭാഗത്തേക്ക് പോകുന്ന വഴിയിൽ വെച്ച് ആളെ തിരിച്ചറിയാതിരിക്കാൻ വേണ്ടി ഇവർ ധരിച്ചിരുന്ന വസ്ത്രങ്ങൾ മാറ്റുകയും വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റുകയും ചെയ്തു. സംഭവത്തെത്തുടർന്ന് തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ഡോ.ദിവ്യ വി.ഗോപിനാഥ് IPS ന്റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡിവൈഎസ്പി D. S. സുനീഷ് ബാബുവിന്റെ മേൽനോട്ടത്തിൽ സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതും ജില്ലയ്ക്ക് അകത്തും പുറത്തും ഉള്ളതുമായ അൻപതോളം പ്രതികളെ പോലീസ് നിരീക്ഷിക്കുകയും തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതികളിലേക്ക് പോലീസ് എത്തിച്ചേരുകയുമായിരുന്നു. കൃത്യത്തിനു ശേഷം കഴക്കൂട്ടം,പൂന്തുറ തുടങ്ങിയ ഭാഗങ്ങളിൽ ഒളിവിൽപോയ പ്രതികളെ സാഹസികവും തന്ത്രപരവുമായ രീതിയിലാണ് പോലീസ് പിടികൂടിയത്. അറസ്റ്റിലായ പ്രതികൾ ജില്ലയ്ക്ക് അകത്തും പുറത്തുമായി മൊബൈൽ മോഷണം, ബൈക്ക് മോഷണം, വ്യാജസീഡി നിർമ്മാണം തുടങ്ങി ഇരുപതോളം കേസുകളിൽ ഉൾപ്പെട്ടവരാണ്. ജില്ലയിൽ നടന്നിട്ടുള്ള സമാനമായ മറ്റു കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടോ എന്ന അന്വേഷണം പോലീസ് നടത്തിവരികയാണ്. കിളിമാനൂർ പോലീസ് സ്റ്റേഷൻ SHO
സനൂജ് എസ്. SI. വിജിത്ത് കെ.നായർ CPO മാരായ അജോ ജോർജ്ജ്, ബിനു, കിരൺ,ഷിജു, റിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.