ചാവടിമുക്ക് സ്വദേശിയെ പാറക്കല്ലു കൊണ്ട് എറിഞ്ഞ് ഗുരുതരമായിപരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

31.03.2022-ാം തിയതി രാത്രി 10 മണിയോടെ അയിരൂർ ചാവടിമുക്ക് 
പാല നിന്ന ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാവടി 
കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന
ചെമ്മരുതി വില്ലേജിൽ മുട്ടപ്പലം ചാവടിമുക്ക് ആതിരാ ഭവനിൽ നടേശൻ മകനെ 
ഗുരുതരമായി അടിച്ച് പരിക്കേൽപ്പിച്ച
ചെമ്മരുതി വില്ലേജിൽ മുട്ടപ്പലം 
ദേശത്ത് ചാവടിമുക്ക്' ഹെൽത്ത് സെൻററിന് സമീപം ദ്വാരകയിൽ
സുരേഷ് മകൻ ജോബിൻ( 18) ആണ് അറസ്റ്റിലായത്.
മയക്ക് മരുന്ന്
ഉപയോഗവും ബൈക്ക് അഭ്യാസത്തിനെക്കുറിച്ച്
സ്കൂൾ
അതികൃതർക്ക് പരാതി കൊടുത്തതിലുള്ള വിരോധം നിമിത്തമാണ് 
പ്രതി ഒരു
വലിയ പാറക്കഷണം കൊണ്ട് മുഖത്തെറിയുകയും അനുവിന്റെ മുക്കിന്റെ 
പാലത്തിനും ഇരു കണ്ണുകൾക്കു താഴെയുള്ള അസ്ഥികൾക്കും പൊട്ടൽ സംഭവിപ്പിച്ചും വായിലെ മേൽവരിയിലെ ഒരു പല്ലിന് പൊട്ടലും പല്ലിന് ഇളക്കവും സംഭവിപ്പിക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്. പ്രതിയെ കൂടാതെ
ചാവടിമുക്ക് സ്വദേശികളായ ആരോമൽ.
ജ്യോതിഷ്, കണ്ണൻ എന്നിവരു
സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
സംഭവത്തിനുശേഷം ഒളിവിൽ കഴിയുകയായിരുന്ന
പ്രതിയെ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. ദിവ്യാ വി
ഗോപിനാഥിന്റെ നിർദ്ദേശാനുസരണം വർക്കല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് 
ശ്രീ. പി . നിയാസ്, അയിരൂർ പോലീസ് ഇൻസ്പക്ടർ
ശ്രീ. ശ്രീജേഷ് 
വി.കെ , പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ. സജിത്ത്', എസ്സ്. അസി. സബ്
ഇൻസ്പെക്ടർമാരായ സുനിൽകുമാർ, ഷിർജ , സീനിയർ സിവിൽ പോലീസ
ഓഫീസർ , സജീവ്, ജയമുരുകൻ സിവിൽ പോലീസ് ഓഫീസർ ആയ പ്രണവ് 
എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ ഇന്നു കോടതിയിൽ
ഹാജരാക്കും.