*ഓടിക്കാത്ത കാറിൽ ഹെൽമറ്റ് വയ്ക്കാതെ യാത്ര ചെയ്തതിന് വെഞ്ഞാറമൂട് സ്വദേശിക്ക് മോട്ടോർ വാഹന വകുപ്പിൻ്റെ പിഴ*

 ഓടിക്കാത്ത കാറിൽ ഹെൽമറ്റ് വയ്ക്കാതെ യാത്ര ചെയ്തതിന് വെഞ്ഞാറമൂട് സ്വദേശിച്ച് മോട്ടോർ വാഹന വകുപ്പിൻ്റെ പിഴ .  വെഞ്ഞാറമൂട് മുക്കുന്നൂർ സ്വദേശി അജിത് കുമാറിനാണ് കാറിൽ ഹെൽമറ്റ് വയ്ക്കാതെ യാത്ര ചെയ്തതിന് പെറ്റി ലഭിച്ചത്. 500 രൂപ പിഴ അടയ്ക്കണമെന്നാണ് വീട്ടിൽ തപാലിൽ എത്തിയ പിഴ നോട്ടീസിൽ മോട്ടോർ വാഹന വകുപ്പ് ആവശ്യപ്പെട്ടിട്ടുള്ളത്.വീട്ടിനടുത്തുള്ള ഷോപ്പിലെ ജീവനക്കാരനാണ് അജിത് കുമാർ . അതിനാൽ കാൽ നടയായാണ് ജോലിക്ക് പോവുക . ബൈക്ക് എന്ന് തെറ്റിദ്ധരിച്ച് വാഹന വകുപ്പ് പിഴയടച്ച കാർ പുറത്ത് എടുത്തിട്ട് മാസങ്ങളായെന്നും അജിത് കുമാർ പറയുന്നു. തനിക്ക് കിട്ടിയ പിഴ നോട്ടീസിൽ ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്യുന്ന ഏതോ ബൈക്ക് യാത്രക്കാരുടെ ഫോട്ടോയും പതിച്ചിരുന്നതായും അജിത് കുമാർ പറയുന്നു