*വെഞ്ഞാറമൂട് കെഎസ്ആർടിസി ഡിപ്പോയിൽ ബസ് കാലിലൂടെ കയറി ഇറങ്ങി ആശുപത്രിയിൽ പ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു.**

വെഞ്ഞാറമൂട് കെ എസ് ആർ ടി സി ഡിപ്പോയിൽ ബസ് തട്ടി വിണ് ആശുപത്രയിൽ പ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു.
പോത്തൻകോട് അണ്ടൂർകോണം വാഴവിള വി ബി ഭവനിൽ ശോഭനയാണ് [62] മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരമാണ് മരണം സംഭവച്ചത്.

തിങ്കളാഴ്ച രാവിലെ 11 30 മണിക്ക്  വെഞ്ഞാറമൂട് കെഎസ്ആർടിസി ഡിപ്പോയിൽ വച്ചാണ് അപകടം നടന്നത്.

ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന ബസ്സ് മുന്നോട്ട് എടുക്കവേ  തട്ടി വീണ ശോഭനയുടെ കാൽ പാദത്തിലൂടെ ബസ്സ് കയറി ഇറങ്ങിയിരുന്നു.

കാലിന് സാരമായി പരിക്കേറ്റ ശോഭനയെ അപ്പോൾ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.

വീഴ്ചയിൽ തലക്കേറ്റ ക്ഷതമാണ് മരണകാരണം എന്നാണ് ലഭിക്കുന്ന വിവരം