വീടിന് വെളിയില്‍ പഴയ ഫ്രിഡ്ജില്‍ അലങ്കാര മത്സ്യങ്ങളെ വളര്‍ത്തിയിരുന്നു. ഇതില്‍ നിന്ന് ഓരോ ദിവസം കഴിയുന്തോറും മത്സ്യങ്ങളുടെ എണ്ണം കുറയാന്‍ തുടങ്ങിയതോടെ വലയിട്ടിരുന്നു. ഈ വലയിലാണ് മൂര്‍ഖന്‍ പാമ്പ് കുടുങ്ങിയത്. തുടര്‍ന്ന് പാമ്ബിനെ പിടികൂടാന്‍ സന്തോഷ് കുമാറിനെ വിളിക്കുകയായിരുന്നു.
മൂര്‍ഖന്‍ പാമ്പിനെ വലയില്‍ നിന്ന് രക്ഷിക്കുന്നതിനിടെയാണ് കടിയേറ്റത്. കടിയേറ്റിട്ടും പാമ്പിനെ പിടിച്ചശേഷമാണ് സന്തോഷ് കുമാര്‍ ആശുപത്രിയില്‍ പോയത്. കൊട്ടിയത്ത് പ്രമുഖ സ്വകാര്യ വിഷചികിത്സാകേന്ദ്രത്തിലാണ് അദ്ദേഹം ചികിത്സ തേടിയത്.