വീ​ണ്ടും കൊ​വി​ഡ് ആ​ശ​ങ്ക; ഡ​ൽ​ഹി​യി​ൽ കേ​സു​ക​ൾ ഉ​യ​രു​ന്നു

രാജ്യതലസ്ഥാനത്തെ കൊ​വി​ഡ് കേ​സു​ക​ള്‍ വീ​ണ്ടും ഉ​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഡ​ല്‍​ഹി​യി​ല്‍ 366 പേ​ര്‍​ക്ക് കൊ​വി​ഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 3.95 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ന്നു. ഫെ​ബ്രു​വ​രി മൂ​ന്നി​ന് ശേ​ഷ​മു​ള്ള ഉ​യ​ര്‍​ന്ന നി​ര​ക്കാ​ണി​ത്. ഏ​പ്രി​ല്‍ ഒ​ന്നി​ന് 0.57 ശ​ത​മാ​ന​മാ​യി​രു​ന്നു ടി​പി​ആ​ര്‍.ഇതോടെ ഡൽഹിയിൽ കൊവിഡ് ബാധിതരുടെ എണ്ണം 18,67,572 ആയി ഉയർന്നു. ആകെ മരണസംഖ്യ 26,158 ആണ്. വ്യാ​ഴാ​ഴ്ച 325 പേ​ര്‍​ക്കാ​ണ് രോ​ഗം കണ്ടെത്തിയത്. രോ​ഗ​ബാ​ധ ഉ​യ​രു​ന്ന​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സംസ്ഥാ​ന​ത്ത് മാ​സ്‌​ക് ധ​രി​ക്കു​ന്ന​ത് നി​ര്‍​ബ​ന്ധ​മാ​ക്കി​യേ​ക്കും. സ്കൂളുകളിൽ നിന്നുള്ള അണുബാധ റിപ്പോർട്ടുകൾ ആശങ്ക പകരുന്നതാണ്.