തൃശൂരില്‍ മാതാപിതാക്കളെ മകന്‍ വെട്ടിക്കൊന്നു

തൃശൂർ വെള്ളിക്കുളങ്ങര ഇഞ്ചകുണ്ടിൽ അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊലപ്പെടുത്തി. ഇഞ്ചക്കുണ്ട് സ്വദേശികളായ കുട്ടനും ചന്ദ്രികയുമാണ് കൊല്ലപ്പെട്ടത്. മകൻ അനീഷാണ് കൊലപ്പെടുത്തിയത്. കുടുംബ വഴക്കാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഇഞ്ചുക്കുണ്ടില്‍ റോഡരികില്‍ വെച്ചാണ് കൊലപാതകം നടന്നത്. മകന്‍ മാതാപിതാക്കളെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. അതിനുശേഷം 38കാരനായ മകന്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടു.പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. അനീഷിനെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങി. മൃതദേഹങ്ങള്‍ ഉടന്‍ പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകും.