സ്വയം പാപ്പരായി പ്രഖ്യാപിച്ച് ശ്രീലങ്ക, തിരിച്ചടവുകൾ നിർത്തി, അന്താരാഷ്ട്ര തലത്തിൽ തിരിച്ചടിയാകും

കൊളംബോ: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ശ്രീലങ്ക സ്വയം പാപ്പരായി പ്രഖ്യാപിച്ചു. അവശ്യ മരുന്നുകൾക്കുപോലും ഖജനാവിൽ പണം ഇല്ലതായതോടെയാണ് എല്ലാ തിരിച്ചടവുകളും നിർത്തിവെക്കാൻ സർക്കാർ നിർദേശം നൽകിയത്. അന്താരാഷ്ട്ര വായ്പകളുടെ തിരിച്ചടവ് അടക്കം നിലച്ചത് കൂടുതൽ വായ്പ നേടാനുള്ള ശ്രമത്തെ ബാധിക്കും. മറ്റു രാജ്യങ്ങൾക്കും ഏജൻസികൾക്കും ഉള്ള തിരിച്ചടവുകൾ അടക്കം നിർത്താനാണ് ലങ്കയുടെ തീരുമാനം.വിദേശകടം തിരികെ നൽകാനുള്ള ശേഷി രാജ്യത്തിന് ഇപ്പോൾ ഇല്ലെന്നും അവശ്യ വസ്തുക്കൾ ഉറപ്പാക്കി ജനങ്ങളുടെ ജീവൻ രക്ഷിക്കാനാണ് ശ്രമം എന്നും കേന്ദ്രബാങ്ക് ഗവർണർ നന്ദലാൽ വീര സിംഗെ പറഞ്ഞു. വിദേശങ്ങളിൽ ജോലി ചെയ്യുന്ന ലങ്കൻ പൗരന്മാർ ഈ സാഹചര്യത്തിൽ പണം അയച്ചുതന്ന സഹായിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്ക് , ലോകബാങ്ക് , ചൈന , ജപ്പാൻ എന്നിവർക്കാണ് ശ്രീ ലാനക് ഏറ്റവുമധികം തുക തിരിച്ചടയ്ക്കാൻ ഉള്ളത്. ഇതെല്ലം ഒറ്റയടിക്ക് മുടങ്ങുന്നതോടെ കൂടുതൽ വായ്പകൾ കിട്ടാനുള്ള സാധ്യത മങ്ങും.മരുന്ന് ഇറക്കുമതിക്ക് പണമില്ലാതെ ആവശ്യമരുന്നു ക്ഷാമം രൂക്ഷമായി രോഗികൾ മരണത്തിന്റെ വക്കിലെത്തിയതോടെ ആണ് സർക്കാർ കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. അതിനിടെ രാജ്യത്തെ പ്രതിഷേധക്കാരുമായി ചർച്ചകൾക്ക് തയാറെന്ന് ശ്രീലങ്കൻ സർക്കാർ വ്യക്തമാക്കി. പ്രെസിഡന്റിന്റെ ഔദ്യോഗിക വസതിയുടെ കവാടത്തിൽ ദിവസങ്ങളായി സമരം തുടരുന്നവർ അടക്കം ആരുമായും ചർച്ചയ്ക്ക് തെയ്യാറാണെന്ന് പ്രധാനമന്ത്രി മഹിന്ദ രജപക്സെ പറഞ്ഞു.സിംഹള , തമിഴ് പുതുവർഷങ്ങൾക്ക് അനുബന്ധമായി സർക്കാർ ഒരാഴ്ചത്തെ പൊതു അവധി പ്രഖ്യാപിച്ചു. സമരങ്ങൾ ദുർബലമാക്കുക എന്ന ഉദ്ദേശം കൂടി ഈ നീണ്ട അവധി പ്രഖ്യാപനത്തിന് പിന്നിൽ ഉണ്ട്. അതിനിടെ സർക്കാരിനെതിരെ അവിശ്വാസംകൊണ്ടുവരാൻ പ്രതിപക്ഷം തീരുമാനിച്ചു. രജപക്സെ സഹോദരന്മാരെ പാർലമെന്റിൽ എംപീച് ചെയ്യാനുള്ള നീക്കവും പ്രതിപക്ഷം തുടങ്ങി.