നാവായിക്കുളം സ്വദേശിനി ഐശ്വര്യ നിവാസിൽ പ്രസാദിന്റെ ഭാര്യ അജന്ത(40) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 5അര മണിയോടെ ദേശീയ പാതയിൽ തട്ടുപാലത്തിനു സമീപമാണ് അപകടം നടന്നത്. സ്കൂട്ടറിൽ നാവായിക്കുളം പള്ളിക്ക് സമീപമുള്ള സ്വന്തം ഹോട്ടലിലേക്ക് പോയ അജന്ത സഞ്ചരിച്ചു വന്ന സ്കൂട്ടറിനു പുറകിൽ അതേ ദിശയിൽ വന്ന സ്വിഫ്റ്റ് കാർ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.അപകടത്തിൽ ഗുരുതര പരിക്കേറ്റ അജന്തയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കല്ലമ്പലം പോലീസ് തുടർനടപടികൾ സ്വീകരിച്ചു. ഐശ്വര്യ, അനശ്വര എന്നിവർ മക്കളാണ്
നാവായിക്കുളം പള്ളിക്ക് സമീപം പ്രവർത്തിയ്ക്കുന്ന സ്പൂൺ ഹോട്ടൽ ഉടമയാണ്. രാവിലെ വീട്ടിൽ നിന്നും ഹോട്ടലിലേക്ക് വരുന്നതിനിടയിൽ കാറുമായി കൂട്ടിയിടിയക്കുകയായിരുന്നു.ഭർത്താവ്: പ്രസാദ്.
പ