പാലാരിവട്ടത്ത് കൂട്ട ആത്മഹത്യ; ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ

കൊച്ചി:വെണ്ണലയിൽ ഒരു കുടുംബത്തിലെ 3 പേർ ആത്മഹത്യ ചെയ്ത നിലയിൽ. അമ്മ, മകൾ, മകളുടെ ഭർത്താവ് എന്നിവർ ആണ് മരിച്ചത്. ഗിരിജ, മകൾ രജിത, രജിതയുടെ ഭർത്താവ് പ്രശാന്ത് എന്നിവരാണ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക പ്രയാസങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന കുറിപ്പും കിട്ടിയിട്ടുണ്ട്.

രജിതയെ വിഷം കഴിച്ച് മരിച്ച നിലയിലാണ് കണ്ടെത്തിയത്. മറ്റുള്ളവർ തൂങ്ങി മരിച്ച നിലയിലാണ്. രജിതയുടെ മക്കളാണ് കൂട്ട ആത്മഹത്യയുടെ വിവരം പുറത്തറിയിച്ചത്. പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.