വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും വാഹനം അടിച്ചു നശിപ്പിക്കുകയും ചെയ്ത പ്രതികൾ കിളിമാനൂർ പോലീസ് പിടിയിൽ

 കിളിമാനൂർ  പുളിമാത്ത് പ്ലാ വോട് അംഗൻവാടിക്ക് സമീപം ലിസാ ഭവനിൽ  പ്രതിഭയുടെ വീട്ടിലാണ്  അയൽവാസികളായ പ്രതികൾ അതിക്രമിച്ചുകയറി ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും വീടിൻറെ കാർപോർച്ചിൽ പാർക്ക് ചെയ്തിരുന്ന   ബുള്ളറ്റ് വാഹനം കല്ലുകൊണ്ട് അടിച്ചു നശിപ്പിക്കുകയും ചെയ്യത്ത്. ഇക്കഴിഞ്ഞ 24ന് രാത്രി 11 മണിയോടെയാണ് സംഭവം..തുടർന്ന് വീട്ടുകാർ കിളിമാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു തുടർന്ന് സ്ഥലത്ത് അന്വേഷണം നടത്തിയ പോലീസ് സംഘം കൊടു വഴന്നൂർ  തോട്ടവാര് മൂഴിയിൽ വീട്ടിൽ മഹേഷ് 32 
പുളിമാത്ത് പേടി കുളം നെട്ടയത്ത് വീട്ടിൽ രഞ്ജിത്ത് 34 എന്നിവരെയാണ് പിടികൂടിയത്.
പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി.