വിഷക്കായ കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടികളിലൊരാള്‍ മരിച്ചു

ഇതുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ വഴക്കുപറഞ്ഞതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ചികിത്സയിലുള്ള വെള്ളൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി പോക്‌സോ കേസിലെ ഇരയാണ്.

വീട്ടുകാര്‍ വഴക്കു പറഞ്ഞ മനോവിഷമത്തില്‍ തിങ്കളാഴ്ചയാണ് വെള്ളൂര്‍ സ്വദേശിനി ഒതളങ്ങ കഴിച്ചത്. തുടര്‍ന്ന് വിവരം ബന്ധുക്കളെ അറിയിക്കുകയും, ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.

കഴിഞ്ഞദിവസം പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥത തോന്നുകയും ഉടന്‍ ആശുപത്രിയിലാക്കുകയുമായിരുന്നു. ഇതിനിടെ വിവരം അറിഞ്ഞ സുഹൃത്തായ പെണ്‍കുട്ടി ഇന്നലെ രാത്രി വിഷക്കായ കഴിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍