*ഇടവ യിലെ ഇഫ്താർ സംഗമം മത സൗഹൃദ മായി*

വർക്കല:ഇടവയിൽ പുരോഗമന സാംസ്‌കാരിക വേദി യുടെ ആഭിമുഖ്യത്തിൽ നടന്ന ഇഫ്താർ സംഗമം വൈവിദ്ധ്യങ്ങളാൽ ശ്രദ്ധേയ മായി . അഡ്വ.വി ജോയ് എം എൽ എ ഇഫ്താർ സംഗമം ഉത്‌ഘാടനം ചെയ്തു 
അഡ്വ.നിയാസ് എ സലാം ആദ്യക്ഷത വഹിച്ചു.
എം ആർ ബീച് റിസോർട് ൽ സംഘടിപ്പിച്ച നോമ്പ് തുറയിൽ നാനാജാതി മതസ്ഥരുടെ സംഗമ വേദി യായി മാറുകയായിരുന്നു 
കെട്ടിപിടിച്ചും കൈകോർത്തും അവരോന്നായി മാറിയ കാഴ്ച ഹൃദയം കവരുന്നതായി 
അഡ്വ.വി ജോയ് എം എൽ എ ഇഫ്താർ സംഗമം ഉത്‌ഘാടനം ചെയ്തു 

പാലക്കാവ് ഭഗവതി ക്ഷേത്രം ഭാരവാഹികളായ സർവ്വശ്രീ രഘുവരൻ ആർ, സുരേഷ് കുമാർ, രമേശൻ, ജയപ്രകാശ് എന്നിവരും ഇടവ ജമാഅത്തിലേ ഇമാം സഫ്‌വാൻ മൗലവി യുടെ നേതൃത്വത്തിലുള്ള മതപുരോഹിതരുടെ വൻ സംഘവും, കാപ്പിൽ വാട്സ്ആപ്പ് ഗ്രുപ്പ് ഭാരവാഹികളും ഒരുമിച്ചു ഇഫ്താർ ൽ പങ്കെടുത്തു 

ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.സ്മിത സുന്ദരേഷൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ ബാലിക്, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ സുനിത എസ് ബാബു, സീനത്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ അഡ്വ.ബി എസ് ജോസ്, എച് ഹാരിസ്‌, ഹർഷാദ് സാബു, പുത്തൂരം നിസ്സാം, എന്നിവരും 
ഇടവയിലെ മുഴുവൻ പഞ്ചായത് അംഗങ്ങളും കക്ഷി രാഷ്ട്രീയം മറന്നു പങ്കെടുത്തത് പ്രസംഗിച്ചതും ശ്രദ്ധേയമായി 

അഡ്വ.നിയാസ് എ സലാം ആദ്യക്ഷത വഹിച്ചു നാസരുദീൻ കിഴക്കേതിൽ, ഇർഷാദ് ഷിബു, സുലൈമാൻ, കാപ്പിൽ ഷെഫി എന്നിവർ സംസാരിച്ചു