*ഇടവ വെൺകുളത്ത് വീടിന് തീ പിടിച്ചു ആളപായമില്ല*

വർക്കല : ഇടവ വെൺകുളത്ത് വീടിനു തീപിടിച്ച് കിടപ്പുമുറി കത്തിനശിച്ചു.
വെൺകുളം മുളനിന്നതിൽ ജങ്ഷനു സമീപം പവിത്രത്തിൽ ജയചന്ദ്രന്റെ വീടിനാണ് തീപിടിച്ചത്. ഒരു കിടപ്പുമുറി പൂർണമായും കത്തിനശിച്ചു. ഫർണിച്ചർ, ഫാൻ ഉൾപ്പെടെ ഇലക്ട്രിക് ഉപകരണങ്ങൾ കത്തിനശിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം. വർക്കല അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു. സംഭവസമയത്ത് വീടിനുള്ളിൽ ആരും ഇല്ലാതിരുന്നതിനാൽ അപകടമൊഴിവായി.