സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കുന്ന വർക്കല ബൈപാസ് റോഡിന് ആവശ്യമായ ഭൂമിയേറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനുo, സുതാര്യതക്കും ,പുനരധിവാസത്തിനുo,പുന സ്ഥാപനത്തിനുമുള്ള സാമൂഹ്യ പ്രത്യാഘാത പഠനം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായിട്ടുള്ള പബ്ലിക് ഹിയറിംഗ് എസ്.ആർ മിനി ആഡിറ്റോറിയത്തിൽ വച്ച് നടന്നു.സാമൂഹ്യ പ്രത്യാഘാത പഠനം നടത്താൻ റവന്യൂ വകുപ്പ് ചുമതലപ്പെടുത്തിയത് പ്ലാനറ്റ്കേരള എന്ന സ്ഥാപനത്തേയാണ്.കഴിഞ്ഞ രണ്ടുമാസമായി പ്ലാനറ്റ് കേരള പഠന പ്രവർത്തനങ്ങൾ നടത്തി വരികയായിരുന്നു. ഇതിൻ്റെ ഭാഗമായാണ് പബ്ലിക് ഹിയറിങ് നടത്തിയത്. 29.51 കോടി രൂപ ചെലവഴിച്ച് 1 അര കിലോ മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന ബൈപ്പാസിന് വേണ്ടി 94 പേരുടെ 519.1797 സെൻറ് ഭൂമിയാണ് ഏറ്റെടുക്കുന്നത്.അഡ്വക്കേറ്റ് വി.ജോയ് എംഎൽഎ - യുടെ അധ്യക്ഷതയിൽ നടന്ന പബ്ലിക് ഹിയറിംഗിൽ വസ്തു ഉടമകളും പങ്കെടുത്തു.പബ്ലിക് ഹിയറിങ്ങിൽ ഉയർന്ന സംശയങ്ങൾക്ക് വ്യക്തമായ മറുപടി നൽകി.ആരും തന്നെ ബൈപാസ് നിർമാണത്തിന് എതിർപ്പു പ്രകടിപ്പിച്ചില്ല.എത്രയും വേഗം ബൈപാസ് നിർമാണം പൂർത്തീകരിക്കണമെന്ന് ഹിയറിംഗിൽ ആവശ്യമുയർന്നു.നഗരസഭാ ചെയർമാൻ കെ.എം .ലാ ജി,വാർഡ് കൗൺസിലർമാരായ പ്രദീപ്, സിന്ധു വിജയൻ ,രെഞ്ചു ,അസിസ്റ്റൻറ് എൻജിനീയർ അജിത്ത് കുമാർ ,റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരായ ദിനേശ് കുമാർ , ശ്രീജ,വാലുവേഷൻ അസിസ്റ്റൻറ് അശ്വതി,പിഡബ്ല്യുഡി ഓവർസിയർ ശ്യാമദാസ് ,പ്ലാനറ്റ് കേരള എക്സിക്യൂട്ടീവ് ഡയറക്ടർ ആൻറണി കുന്നത്ത് ,ടീം ലീഡർ ജയകുമാർ ,റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ സുഭാഷ്,സുലോചനൻ തുടങ്ങിയവർ പങ്കെടുത്തു.