കൊല്ലം: കുന്നിക്കോട് കോക്കാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു. കോക്കാട് മനുവിലാസത്തിൽ മനോജ് (39) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഘർഷമുണ്ടായത്. വെട്ടേറ്റ നിലയിൽ ഇന്നലെ രാത്രി കോക്കാട് റോഡിൽ കിടന്ന മനോജിനെ നാട്ടുകാരും പൊലീസും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. കഴുത്തിനും വെട്ടേറ്റ് നിലയിലായിരുന്നു. കൈവിരലുകളും വെട്ടി മാറ്റിയിട്ടുണ്ടായിരുന്നു. യൂത്ത് ഫ്രണ്ട് (ബി) ചക്കുവരയ്ക്കൽ മണ്ഡലം പ്രസിഡന്റാണ് കൊല്ലപ്പെട്ട മനോജ്. രാഷ്ട്രീയ കൊലപാതകമാണെന്ന ആരോപണമാണ് കേരള കോൺഗ്രസ് (ബി) ഉന്നയിക്കുന്നത്. മനോജിനെ കൊന്നത് കോൺഗ്രസുകാരെന്ന് കെ.ബി.ഗണേഷ് കുമാർ എം എൽ എ ആരോപിച്ചു.