തമിഴ്നാട്ടിലും കോവിഡ് നിയന്ത്രണങ്ങൾ നീക്കി; പൊതുസ്ഥലത്ത് വാക്സിൻ സർട്ടിഫിക്കറ്റ് വേണ്ട

ചെന്നൈ:കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ച്‌ തമിഴ്‌നാട്. പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ഇനി മുതല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് തമിഴ്‌നാട് അറിയിച്ചു.തമിഴ്നാട് പബ്ലിക് ഹെല്‍ത്ത് ആക്‌ട്, 1939 പ്രകാരം കഴിഞ്ഞ വര്‍ഷം മുതല്‍ നടപ്പാക്കിയ മറ്റ് നിയന്ത്രണങ്ങളും ഒഴിവാക്കാനാണ് തീരുമാനം.

കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. നിയമപരമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കിയെങ്കിലും മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ സ്വയം നിയന്ത്രണങ്ങള്‍ ജനങ്ങള്‍ തുടരണമെന്ന് ആരോഗ്യവകുപ്പ് ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

നേരത്തെ, മഹാരാഷ്ട്രയും പശ്ചിമ ബംഗാളും കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയിരുന്നു. മാസ്‌ക് ധരിക്കല്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളാണ് മഹാരാഷ്ട്ര ഒഴിവാക്കിയത്. ആള്‍ക്കൂട്ടങ്ങള്‍ക്കും സാമൂഹികമായ കൂടിചേരലുകള്‍ക്കുമുള്ള നിയന്ത്രണങ്ങളും മഹാരാഷ്ട്ര ഒഴിവാക്കി.