കിളിമാനൂർ: ഗൃഹനാഥനെ വീടിനു സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പോങ്ങനാട് അരശുവിള കുന്നുംപുറത്ത് പറങ്കിമാംവിള വീട്ടിൽ കൊച്ചുണ്ണി(44) യെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ശനിയാഴ്ച സന്ധ്യയോടെ വീടിനു സമീപമുള്ള കുളത്തിൻ്റെ കരയിൽ ഇയാളുടെ വസ്ത്രങ്ങളും ചെരിപ്പും കണ്ടതോടെയാണ് കുളത്തിൽ വീണതായി സംശയമുയർന്നത്.തുടർന്ന് കിളിമാനൂർ പോലീസും അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തി കുളത്തിൽ രാത്രിയോടെ നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തി.പകൽ സമയം കുളത്തിൽ ഇയാൾ ആമ്പൽപ്പൂക്കൾ ഇറുക്കുന്നത് സമീപവാസികൾ കണ്ടിരുന്നു. ഇതിനിടയിൽ അബദ്ധത്തിൽ കുളത്തിൽ വീണുപോയതാകമെന്നാണ് കരുതുന്നത്.മേൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. ഭാര്യ: റീന മക്കൾ: ശരണ്യ ശ്യാം