*വർക്കലയിൽ തീവണ്ടികളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണം*

•*കണ്ണംബ റസിഡന്റ്‌സ് അസോസിയേഷൻ വാർഷികം വി.ജോയി എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു*
വർക്കല : കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് വർക്കല സ്റ്റേഷനിൽ നിർത്തലാക്കിയ തീവണ്ടികളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന് കണ്ണംബ റസിഡന്റ്‌സ് അസോസിയേഷൻ വാർഷികയോഗം ആവശ്യപ്പെട്ടു.
അസോസിയേഷൻ പ്രസിഡന്റ് വി.മോഹനചന്ദ്രൻനായരുടെ അധ്യക്ഷതയിൽ വി.ജോയി എം.എൽ.എ. യോഗം ഉദ്ഘാടനം ചെയ്തു.

വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു.
വർക്കല നഗരസഭാ ചെയർമാൻ കെ.എം.ലാജി, കൗൺസിലർമാരായ പ്രിയാ ഗോപൻ, ഉണ്ണികൃഷ്ണൻ, വിജി, എ.ആർ.അനീഷ്, ഡോ. ഇന്ദുലേഖ, അസോസിയേഷൻ സെക്രട്ടറി സി.വി.വിജയകുമാർ, അജിത് രാധാകൃഷ്ണൻനായർ തുടങ്ങിയവർ സംസാരിച്ചു