കൊച്ചി:നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ കോടതിയിൽ നിന്ന് ചോര്‍ന്നെന്ന പരാതിയില്‍ കോടതി ജീവനക്കാരെ ചോദ്യംചെയ്യും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജീവനക്കാരെ ചോദ്യംചെയ്യാന്‍ അനുമതി. കോടതി ശിരസ്തദാറിനെയും തൊണ്ടി ചുമതലയുള്ള ക്ലാര്‍ക്കിനെയും ചോദ്യംചെയ്യും. കോടതി കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങള്‍ ചോര്‍ന്നെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.