കെ സ്വിഫ്റ്റ് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു,അപകടം കുന്നംകുളത്ത്

തൃശൂർ: കെഎസ്ആർടിസി കെ സ്വിഫ്റ്റ് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു. തൃശ്ശൂർ കുന്നംകുളത്ത് വച്ചാണ് അപകടം. തമിഴ്നാട് സ്വദേശി പരസ്വാമി (55) ആണ് മരിച്ചത്. രാവിലെ ചായ കുടിക്കാനായി റോഡ് കുറുകെ കടക്കുമ്പോഴാണ് ബസ് വന്നിടിച്ചത് എന്നാണ് റിപ്പോർട്ട്.