നടൻ ദിലീപ് ശബരിമലയിൽ, പുലർച്ചെയെത്തി ദർശനം നടത്തി

പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തി നടൻ ദിലീപ്. ഇന്ന് പുലർച്ചെയാണ് ദിലീപ് സുഹൃത്തും ബിസിനസ് പങ്കാളിയുമായ ശരത്തിനും മാനേജർ വെങ്കിയ്ക്കുമൊപ്പം സന്നിധാനത്തെത്തിയത്. ഇന്നലെ രാത്രി ശബരിമലയിൽ എത്തിയ സംഘം ദേവസ്വം ബോർഡ് ഗസ്റ്റ്ഹൗസിൽ തങ്ങുകയായിരുന്നു.സന്നിധാനത്തും മാളികപ്പുറത്തും ദർശനവും, പ്രത്യേക പൂജകളും നടത്തി.തന്ത്രിയെ സന്ദർശിച്ച ദിലീപ് കുറച്ച്നേരം സന്നിധാനത്ത് ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. മുൻ വർഷങ്ങളിലും ദിലീപ് ശബരിമല ദർശനം നടത്തിയിരുന്നു. ഇരുമുടിക്കെട്ടില്ലാതെ സിവിൽ ദർശനം വഴിയാണ് സന്നിധാനത്തെത്തിയത്.അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണപുരോഗതി റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഇന്ന് വിചാരണക്കോടതിയിൽ സമർപ്പിക്കും. ഈമാസം 18നകം റിപ്പോർട്ട് നൽകാൻ കോടതി ആവശ്യപ്പെട്ടിരുന്നു. തുടരന്വേഷണത്തിന് മൂന്നുമാസം കൂടി ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.