വെന്റിലേറ്റർ മാറ്റി, ശ്രീനിവാസന്റെ ആരോ​ഗ്യനിലയിൽ പുരോ​ഗ‌തി

കൊച്ചി: ഹൃദയസംബന്ധമായ അസുഖങ്ങളേത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ ആരോ​ഗ്യനിലയിൽ കാര്യമായ പുരോ​ഗതി. ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.മാർച്ച് 30-നാണ് നെഞ്ചുവേദനയേത്തുടർന്ന് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചത്. പിറ്റേന്നുതന്നെ അദ്ദേഹത്തെ ബൈപാസ് സർജറിക്ക് വിധേയനാക്കിയിരുന്നു.അദ്ദേഹം തിരികെ പഴയ ആരോ​ഗ്യാവസ്ഥയിലേക്ക് വരികയാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു