കരവാരം കുടുംബശ്രീയുടെ നേതൃത്വത്തിൽ തോട്ടക്കാട് ആരംഭിച്ച വിഷു - ഈസ്റ്റർ വിപണണ മേള ശ്രീമതി O. S അംബിക MLA നിർവഹിച്ചു, സി. ഡി. എസ് ,വൈസ് ചെയർപേഴ്സൺ സീനയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആദ്യ വിൽപ്പന ബ്ലോക്ക് പഞ്ചാ:ക്ഷേമകാര്യ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസീത നിർവ്വഹിച്ചു. പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ സജീർ രാജകുമാരി, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ ഉല്ലാസ് കുമാർ , വാർഡ് മെമ്പർമാരായ ലോകേഷ്, ഫാൻസി വിഷ്ണു, ദീപ്തി, വത്സല എന്നിവർ ആശംസകൾ അർപ്പിച്ചു. CDS അംഗങ്ങൾ പൊതുപ്രവർത്തകർ തുടങ്ങിയവർ ഉദ്ഘാനയോഗത്തിൽ പങ്കെടുത്തു.CDS അംഗവും ബ്ലോക്ക് പഞ്ചായത്തംഗവുമായ കവിത സ്വാഗതവും എം .ഇ .കൺവീനർ റീനബൈജു കൃതജ്ഞതയും പറഞ്ഞു. വിപണനമേളയിൽ കുടുംബശ്രീ സഹോദരിമാർ അവരവരുടെ ഉൽപന്നങ്ങൾ സ്റ്റാളിൽ എത്തിച്ച് പ്രദർശനവും വിപണനവും നടത്തി. സ്റ്റാൾ നാളെയും തുടരും .