വർക്കല: പതിനേഴ് വർഷത്തെ ഇടവേളക്കുശേഷം ഇടവ കാക്കുളം ഏലായിൽ വീണ്ടും നെൽകൃഷി തുടങ്ങി. സർക്കാരിന്റെ നൂറിന പരിപാടിയിൽപെടുത്തി ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായാണ് തരിശ് പാടശേഖരത്തിൽ ഉത്സവാന്തരീക്ഷത്തിൽ വിത്ത് വിതയ്ക്കൽ അരങ്ങേറിയത്. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കർഷകരും ജനപ്രതിനിധികളുമാണ് വിത്ത് വിതച്ചത്.
കർഷകരെയും ജനപ്രതിനിധികളെയും നാട്ടുകാരെയും ചായയും മധുരപലഹാരങ്ങളും നൽകിയാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശുഭ ആർ.എസ് .കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാന്മാരായ വി.സതീശൻ, ഹർഷദ് സാബു, ബിന്ദു.സി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത എസ് .ബാബു, പഞ്ചായത്തംഗങ്ങളായ സിമിലിയ, പിത്ത്ലീഭായി, ആർ.ജെസ്സി, സജികുമാർ, ഷീബ.ആർ, ദിവ്യ.വി, ശ്രീദേവി.എസ്, ജെസ്സി.ബി, റിയാസ് വഹാബ്, നസീഫ്.എം, സജീന.എസ്, എം.മുരളീധരൻനായർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രേമവല്ലി.എം, കൃഷി ഓഫീസർ സോണിയ.വി, ജവഹർ സ്കൂൾ പ്രിൻസിപ്പൽ ഫാദർ സിറിയക് കാനായി എന്നിവർ സംസാരിച്ചു.