പേരൂർ എം എം യു പി സ്കൂളിൽ അറുപതാമത് വാർഷികാഘോഷവും എൽ എസ്സ് എസ്സ് യു എസ്സ് എസ്സ് വിജയികളുടെ അനുമോദന യോഗവും നടന്നു. പി ടി എ പ്രസിഡന്റ് ജെ സക്കീർ ഹുസൈന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ്മാസ്റ്റർ എംഐ അജി കുമാർ സ്വാഗതം ആശംസിച്ചു. നഗരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഡി സ്മിത യോഗം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എം കാസിം കുഞ്ഞ് സമ്മാനദാനം നിർവഹിച്ചു. ബ്ലോക്ക് മെമ്പർ കുമാരി ശോഭ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഭി ശ്രീരാജ് , വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനശ്വര പി ബി, വാർഡ് മെമ്പർ സിന്ധു രാജീവ്, ബി പി സി സാബു വി, ടി ടി സുനിലാറാണി, സജീവ് മുളവന, കലാമണ്ഡലം കൃഷ്ണസുരേഷ്,കുമാരി അഭിരാമി, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഇന്ദു എംഎസ് യോഗത്തിന് നന്ദി രേഖപ്പെടുത്തി.