തിരുവനന്തപുരം: കഴക്കൂട്ടത്ത് നാടന്‍ ബോംബുകൾ കണ്ടെത്തി. റെയില്‍വേ പൊലീസ് പട്രോളിങ് നടത്തുന്നതിനിടെയാണ് ബോംബ് കണ്ടെത്തിയത്. പൊലീസിനെ കണ്ട് സ്ഥലത്തുണ്ടായിരുന്ന നാല് പേര്‍ ഓടിരക്ഷപ്പെട്ടു. ഇന്നലെ രാത്രിയോടെയാണ് നാടന്‍ ബോംബ് ശേഖരം കണ്ടെത്തിയത്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു ബോംബുകള്‍. പന്ത്രണ്ടോളം ബോംബുകള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. രണ്ട് കവറുകളിലായിട്ടായിരുന്നു ബോംബുകള്‍. ബോംബ് സ്ക്വാഡും ഡോക് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.പട്രോളിങ്ങിനിടെ കുറ്റിക്കാട്ടില്‍ സംശയാസ്പദമായി നാല് പേരെ പൊലീസ് കണ്ടു. പൊലീസിനെ കണ്ട് നാല്‍വര്‍ സംഘത്തിലെ മൂന്ന് പേര്‍ രക്ഷപ്പെട്ടു. ഒരാളെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെ ഇയാള്‍ പൊലീസിന്‍റെ കൈ തട്ടിമാറ്റി കുറ്റിക്കാട്ടിലേക്ക് ഓടിക്കയറി. ഇവര്‍ക്കായി പൊലീസ് തിരിച്ചില്‍ തുടങ്ങി. റയിൽവേ ലൈനിന് സമീപം സ്ഫോടകവസ്തുക്കൾ കണ്ടത് ഗൗരവമായിട്ടാണ് കാണുന്നതെന്ന് റെയിൽവെ പൊലീസും പറഞ്ഞു. പ്രദേശത്ത് പട്രോളിങ് ശക്തമാക്കി.