വിഷു പ്രമാണിച്ച് സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെന്‍ഷനുകള്‍ മാര്‍ച്ച് മാസ ഗഡുവിനൊപ്പം ഏപ്രില്‍ മാസത്തേത് മുന്‍കൂറായി നല്‍കും.
56,97,455 പേര്‍ക്ക് 3200 രൂപ വീതമാണ് ലഭിക്കുക. ഇതിനായി 1746. 44 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. 1537.88 കോടി രൂപ സാമൂഹ്യസുരക്ഷാ പെന്‍ഷനും 208.56 കോടി രൂപ ക്ഷേമ പെന്‍ഷനുമാണ്. 50,32,737 പേര്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന് അര്‍ഹരാണ്.
25.97 ലക്ഷം പേര്‍ക്ക് അവരവരുടെ ബാങ്ക് അക്കൗണ്ടില്‍ പണമെത്തും. ബാക്കിയുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍വഴി നേരിട്ടെത്തിക്കും. ക്ഷേമ പെന്‍ഷന്‍ അതത് ക്ഷേമനിധി ബോര്‍ഡ് വിതരണം ചെയ്യും. പതിനാലിനുള്ളില്‍ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കണം