മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു, അപകടം ചെമ്മീൻക്കെട്ടിൽ വീണ്

തൃശൂര്‍ ചാവക്കാട് ഒരുമനയൂരില്‍ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ചെമ്മീന്‍കെട്ടില്‍ വീണാണ് അപകടം. ഒരുമനയൂർ സ്വദേശികളായ സൂര്യ (16) , മുഹ്സിൻ (16) , വരുൺ (18) എന്നിവരാണ് മരിച്ചത്. 

കഴുത്താക്കല്‍ കായലിനു സമീപത്തെ ചെമ്മീന്‍കെട്ടില്‍ ഇറങ്ങിയ ഇവര്‍ ചെളിയില്‍ താഴ്ന്നുപോവുകയായിരുന്നെന്നാണ് ഒപ്പമുള്ളവര്‍ പറയുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമാണ് അപകടം നടന്നത്.

അഞ്ചുകുട്ടികളാണ് ഇവിടെ കുളിക്കാനിറങ്ങിയത്. ഇതില്‍ രണ്ടുപേര്‍ നേരത്തെ കയറിപ്പോയി. മറ്റ് മൂന്നുപേര്‍ ചെളിയില്‍ താഴുകയായിരുന്നു. ചെളിനിറഞ്ഞ പ്രദേശമാണ് ഇവിടം. ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തുന്നതിന് മുന്‍പേ തന്നെ മൃതദേഹങ്ങള്‍ നാട്ടുകാര്‍ തന്നെ പുറത്തെത്തിച്ചിരുന്നു