*അന്തേവാസികളും ജീവനക്കാരും ശില്പികളായി നെയ്യാറ്റിൻകര സ്‌പെഷ്യൽ സബ്ജയിലിൽ ഗാന്ധിപ്രതിമ*

*നെയ്യാറ്റിൻകര സ്പെഷ്യൽ സബ്ജയിലിൽ സ്ഥാപിച്ച രാഷ്ട്രപിതാവ് ഗാന്ധിജിയുടെ പ്രതിമയുടെ അനാച്ഛാദനം ജയിൽ മുൻ ഡി.ഐ.ജി. എസ്.സന്തോഷ് നിർവഹിക്കുന്നു*
നെയ്യാറ്റിൻകര : അന്തേവാസികളും ജയിൽ ജീവനക്കാരും ശില്പികളായി. നെയ്യാറ്റിൻകര സ്പെഷ്യൽ സബ്ജയിൽ വളപ്പിൽ രാഷ്ട്രപിതാവിന്റെ പ്രതിമയൊരുങ്ങി.

ജയിൽ സൂപ്രണ്ടിന്റെ നിർദേശത്തെ തുടർന്നാണ് രാഷ്ട്രപിതാവിന്റെ അർധകായ പ്രതിമ സ്ഥാപിക്കാൻ നടപടി സ്വീകരിച്ചത്.

ജയിലിലെ കലാകാരന്മാരായ അന്തേവാസികൾക്കൊപ്പം ജീവനക്കാരും കൈകോർത്തതോടെ പ്രതിമനിർമാണം യാഥാർഥ്യമായി. ഗാന്ധിപ്രതിമയുടെ ഉദ്ഘാടനം ജയിൽ ആസ്ഥാനകാര്യാലയം മുൻ ഡി.ഐ.ജി. എസ്.സന്തോഷ് നിർവഹിച്ചു.

ജയിൽ സൂപ്രണ്ട് ആർ.പി.രതിഷ് അധ്യക്ഷനായി. ദക്ഷിണ മേഖല ജയിൽ ഡി.ഐ.ജി.യും സിക്ക ഡയറക്ടറുമായ പി.അജയകുമാർ മുഖ്യാതിഥിയായി.

ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടുമാരായ വി.ഉദയകുമാർ, അശോകൻ, ജെ.സജികുമാർ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരായ സുരേഷ് റാം, ഷിജിൻ കുമാർ, ടി.എസ്.ലാലു, ആർ.പ്രവീൺ, അസിസ്റ്റന്റ് പ്രസൺ ഓഫീസർമാരായ എൻ.നിശാന്ത്, കെ.എസ്.രതീഷ്, ടി.എസ്.അഭിലാഷ്, ആർ.റിനു, വി.എസ്.പ്രവീൺ, ജസ്റ്റിൻ ജോസ് എന്നിവർ പങ്കെടുത്തു