ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി.

മണ്ണാർക്കാട് : ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി. കൊടക്കാട്  ആമിയുംകുന്ന് ചക്കാലകുന്നൻ ഹംസയാണ് ഭാര്യ ആയിഷകുട്ടി (35) യെ തലക്കടിച്ചു കൊന്നത്. 

ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കുടുംബ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പറയന്നത്. 

പ്രതിയും ഭർത്താവുമായ ഹംസ നാട്ടുകൽ പോലീസിൽ കീഴടങ്ങി. വീടിന് പുറകുവശത്തെ റബർ തോട്ടത്തിലാണ് കൃത്യം നടത്തിയത്.

മക്കൾ : അഫ്ന, അഫ്നാൻ