നെടുങ്കണ്ടം: ഭക്ഷണം ശ്വാസനാളത്തില്‍ കുടുങ്ങി ഒൻപത് വയസ്സുകാരന്‍ മരിച്ചു. ഇടുക്കി നെടുങ്കണ്ടം പാറത്തോട് കോളനി സ്വദേശി സന്തോഷ് ആണ് മരിച്ചത്.കല്ലുപാലം വിജയമാതാ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. കുട്ടി തലേദിവസം രാത്രി പൊറോട്ട കഴിച്ചിരുന്നു. പൊറോട്ട കഴിച്ചതിന് പിന്നാലെ കുട്ടി ഛർദ്ദിക്കുകയും ശ്വാസനാളത്തിൽ കുടുങ്ങുകയും ആയിരുന്നുവെന്നാണ് ഡോക്ടർമാർ അറിയിച്ചത്.