യുഡിഎഫ് സംഘടിപ്പിച്ച കെ.റെയിൽ ജനവിരുദ്ധ സദസ്സ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

ആറ്റിങ്ങൽ :ചാത്തൻപാറയിൽ യു.ഡി.ഫ് ആറ്റിങ്ങൽ നിയോജക മണ്ഡലം സംഘടിപ്പിച്ച  കെ.റെയിൽ ജനവിരുദ്ധ സദസ്സ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.  ക്യാബിനറ്റിൽ പോലും കൂടി ആലോചിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ ധൃതിപ്പെട്ട് കരിമ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന സിസ്ട്രാ എന്ന ഫ്രഞ്ച് കമ്പനിക്ക് കെ. റെയിലിന്റെ നിർമ്മാണത്തിന് ചുമതല ഏൽപ്പിച്ചതും, ജപ്പാനിലെ ജയ്ക്കോ  എന്ന കമ്പനിയിൽ നിന്നും നിർമ്മാണത്തിനായുള്ള തുക  വായ്പ എടുക്കുന്നതും വൻ അഴിമതിയ്ക്ക് സർക്കാർ തലത്തിൽ തുടക്കം കുറിച്ചിരിക്കുകയാണെന്നും.കെ റെയിൽ പരിസ്ഥികമായും, സാമ്പത്തികമായും കേരളത്തെ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ആറ്റിങ്ങൽ നിയോജകമണ്ഡലം ചെയർമാൻ അഡ്വ. വി. വിജയകുമാർ അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ അടൂർ പ്രകാശ് എം.പി,മുൻ എം.എൽ. എ. റ്റി.ശരത് ചന്ദ്രപ്രസാദ്, കെ. റെയിൽ  വിരുദ്ധ സമര  നേതാവ് മിനി കെ. ഫിലിപ്പ്,യു ഡി എഫ് ജില്ലാ ചെയർമാൻ പി.കെ വേണുഗോപാൽ,കിളിമാനൂർ സുദർശനൻ,' ഇബ്രാഹിംകുട്ടി,വി. എസ്. അജിത്ത് കുമാർ,ഹാഷിം, കുറുപ്പ്, അംബിരാജ തുടങ്ങിയവർ സംസാരിച്ചു.