ആറ്റിങ്ങല്‍: മുന്‍ എം.പിയും ചിറയിന്‍കീഴ് താലൂക്കിലെ കോണ്‍ഗ്രസ്സിന്‍റെ തലമുതിര്‍ന്ന നേതാവുമായ തലേക്കുന്നില്‍ ബഷീറന്‍റെ നിര്യാണത്തില്‍ ആറ്റിങ്ങല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി അനുസ്മരണ യോഗം നടത്തി. മുന്‍ എം.എല്‍.എ വര്‍ക്കല കഹാര്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു. ഒരോ കോണ്‍ഗ്രസ്സ് നേതാക്കളും, പ്രവര്‍ത്തകരും മാതൃകയാക്കേണ്ട ഒരു വ്യക്തിത്വത്തിനു ഉടമയാണ് തലേക്കുന്നില്‍ എന്നും അദ്ദേഹത്തിന്‍റെ വിയോഗം കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിനു തന്നെ തീരാനഷ്ടമാണെന്നും വര്‍ക്കലകാഹര്‍ പറഞ്ഞു. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് റ്റി.പി.അംബിരാജ, ഡി.സി.സി ജനറല്‍ സെക്രട്ടറി പി.ഉണ്ണികൃഷ്ണന്‍, മുന്‍ കെ.പി.സി.സി നിര്‍വ്വാഹകസമിതി അംഗങ്ങളായ അഡ്വ.വി.ജയകുമാര്‍, വി.എസ്.അജിത്ത്കുമാര്‍, കൌണ്‍സിലര്‍ കെ.ജെ.രവികുമാര്‍, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് പി.ജയചന്ദ്രന്‍നായര്‍, ബ്ലോക്ക് ഭാരവാഹികള്‍,മണ്ഡലം ,ബൂത്ത് ഭാരവാഹികള്‍ തുടങ്ങിയവര്‍ അനുസ്മരണയോഗത്തില്‍ പങ്കെടുത്തു.